![](/wp-content/uploads/2018/07/rape-victim-7.png)
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പോലീസ് നിർമ്മാതാവിനെ ചോദ്യം ചെയ്യും. തുടര്‍ നടപടികള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെ ഉള്‍പ്പെടെ പലരെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട് .തൃശൂര്‍ സ്വദേശിനിയായ 25കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നൽകിയത്.
പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. 2017ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഡല്‍ ആയ യുവതിയെ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കത്രിക്കടവിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നിർമ്മാതാവ് ബലം പ്രയോഗിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post Your Comments