ശബരിമല: സർക്കാരും പോലീസും യുവതി പ്രവേശനത്തിനും ശേഷമുള്ള ആക്രമങ്ങൾക്കും പിന്നാലെ. മകരവിളക്കിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. മകരജ്യോതി ദർശനത്തിനായി തീർത്ഥാടകർ തടിച്ചു കൂടുന്ന സ്ഥലങ്ങളിൽ ആവശ്യമായ ഒരുക്കങ്ങളില്ല. 8 വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശനത്തിനുള്ളത്. അവിടെ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾക്ക് ഇതു വരെ അന്തിമ രൂപവും നൽകിയിട്ടില്ല.
അപകടങ്ങൾ ഒഴിവാക്കാൻ ഇവിടെ ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതാണ്. ദേവസ്വം ബോർഡ്, പോലീസ്, വനം വകുപ്പ് എന്നിവരുടെ
സഹായത്തോടെയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. ഇതിന് നിയോഗിക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകാറുണ്ട്. ഇതൊന്നും തന്നെ ഇപ്പോൾ നടന്നിട്ടില്ല. മകരവിളക്കിന് നടതുറന്ന ശേഷം ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വപ്പെട്ട ആരും തന്നെ സന്നിധാനത്തോ പമ്പയിലോ എത്തിയിട്ടില്ല.
Post Your Comments