Latest NewsKeralaIndia

യുവതിയെ കയറ്റാൻ മഫ്റ്റി പോലീസ് എത്തിയത് ഇരുമുടിയുമായി: ചാനൽ ക്യാമറ കണ്ടതോടെ ഇരുമുടിയും ഉപേക്ഷിച്ചു തിരിഞ്ഞോടി ; യുവതി കയറിയെന്നു വാർത്ത നൽകി കൈരളിയും ന്യൂസ് 18 കേരളയും

അതീവ രഹസ്യമായി യുവതികളെ എത്തിക്കാന്‍ പൊലീസില്‍ പ്രത്യേക സംഘം പമ്പയിലുണ്ടെന്നാണ് സൂചന.

വീണ്ടും ആചാരലംഘനത്തിന് നീക്കം. മഫ്‌ടി പോലീസിന്റെ സഹായത്തോടെ യുവതി മരക്കൂട്ടം വരെയെത്തി; യുവതിയുടെ കൂടെയെത്തിയ മഫ്തിയിലുള്ള പോലീസുകാർ ജനം ടിവി സംഘത്തെ കണ്ടപ്പോൾ ഓടി. കാര്യമറിയാതെ കൃത്യ സമയത്തു കൈരളിയും ന്യൂസ് 18 കേരളയും യുവതി പ്രവേശനം വീണ്ടും നടന്നുവെന്ന് വാർത്ത നൽകി. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഇന്നലെ രാത്രിയിലാണ് ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനം ഉണ്ടായെന്ന് കൈരളി-പീപ്പിള്‍ വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നാലെ ന്യൂസ് 18 കേരളയും ഈ വാര്‍ത്ത നല്‍കി. മറ്റ് ചാനലുകളൊന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് മുതിര്‍ന്നില്ല. അതെ സമയം ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.

എന്നാൽ സംശയം തോന്നിയ ജനം ടിവി സംഘം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവർ പൊലീസുകാരാണെന്നാണ് സൂചന. അയ്യപ്പ ദര്‍ശനം സാധ്യമായില്ലെന്ന് ശ്രീലങ്കന്‍ യുവതി ശശികല പറഞ്ഞതായി ഇപ്പോള്‍ ചാനലുകളിൽ കാണിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ ബിന്ദു,കനകദുർഗ്ഗ എന്നിവർ ആചാര ലംഘനം നടത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തിയിരുന്നു.

ആചാര ലംഘനത്തിനു കൂട്ടുനിന്ന സർക്കാർ നീക്കത്തിനെതിരെ ഇന്നലെ സംസ്ഥാനത്തുടനീളം ഹർത്താൽ ആചരിക്കുകയും ഹർത്താലിൽ നിരവധി സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. യുവതി ദര്‍ശനം നടന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ശബരിമലയില്‍ ശുദ്ധിക്രിയകള്‍ക്ക് ആലോചന നടന്നിരുന്നു. എന്നാല്‍ യുവതി കയറിയില്ലെന്ന് സ്ഥിരീകരണമെത്തിയതോടെ ഇത് ഉപേക്ഷിക്കുകയും ചെയ്തു.

അതീവ രഹസ്യമായി യുവതികളെ എത്തിക്കാന്‍ പൊലീസില്‍ പ്രത്യേക സംഘം പമ്പയിലുണ്ടെന്നാണ് സൂചന. ഇവരാണ് ശ്രീലങ്കന്‍ യുവതിക്കും കാവലായി മലചവിട്ടിയത്. മരക്കൂട്ടം വരെയെത്തിയ യുവതിയുടെ ദൃശ്യങ്ങള്‍ സഹിതം ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ മലകയറാനുള്ള നീക്കം യുവതി ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയും മരക്കൂട്ടത്ത് എത്തി മടങ്ങിയെന്ന് സൂചനയുണ്ട്. അട്ടത്തോടിലും യുവതികളെത്തിയതായി അഭ്യൂഹമെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button