കണ്ണൂര്‍: ഏറനാട് എക്‌സ്പ്രസില്‍ നിന്ന് 17 കൈമഴു കണ്ടെത്തി. ഏറനാട് എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റിനടിയില്‍ ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈ മഴുകള്‍ കണ്ടെത്തിയത്. മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്നു ട്രെയിന്‍. കഴിഞ്ഞ ദിവസം രാവിലെ 9.50ന് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ പൊലീസും നടത്തിയ പരിശോധനയിലാണ് മഴു കണ്ടെത്തിയത്.
Post Your Comments