കാസർഗോഡ്: മാധ്യമ പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിൽ മലയാള മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബു വെള്ളിക്കോത്തിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 മണിയോടെയാണ് സംഭവം.നീലേശ്വരം പ്രസ്ഫോറം സെക്രട്ടറി കൂടിയാണ് ശ്യാം ബാബു. അക്രമത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശബരിമലയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം സംഘർഷങ്ങൾ നടക്കുകയാണ്.
Post Your Comments