തേഞ്ഞിപ്പാലം: ഹര്‍ത്താലിനെ തോല്‍പ്പിച്ചുകൊണ്ട് നടന്ന് ഓഫീസിലെത്തി 2 വനിതകള്‍ മാതൃകയായി. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് 11 കിലോമീറ്റര്‍ ആണ് ഇവര്‍ നടന്നത്. ഭരണകാര്യാലയത്തില്‍ സെക്ഷന്‍ ഓഫീസര്‍ ആയ സി. പ്രവീണയും അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആയ വിദ്യ ചന്ദ്രശേഖരനുമാണ് നടന്നു ജോലിക്കെത്തിയവര്‍. ഫാറൂഖ് കോളേജിനടുത്തുള്ള വീട്ടില്‍ നിന്നുമാണ് സര്‍വകലാശാലയിലേക്ക് ഇവര്‍ നടന്നത്. സാധാരണയായി ബസിലാണ് വരാറുള്ളതെങ്കിലും ഹര്‍ത്താല്‍ പ്രഖ്യപിച്ചതിനെ തുടര്‍ന്ന് നടന്നു പോകുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നും ഇവര്‍ പറയുന്നു.
Post Your Comments