കൊല്ലം: വനിതാ മതിലിനെ പരിഹസിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് വനിതാ മതിൽ കണ്ടപ്പോൾ പരിഹസിച്ച് ചിരിച്ചുവെന്ന് ആരോപിച്ച് രവി എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈകുന്നേരം വരെയും യുവാവിനെ വിട്ടയക്കാത്തതിനെ തുടർന്ന് സ്ഥലത്തെ ആർഎസ്‌എസ്, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ എത്തുകയും അന്യായമായി കസ്റ്റഡിയിൽ വച്ചിരിക്കുന്ന യുവാവിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തു.
എന്നാൽ പോലിസ് രവിയെ വിടാൻ തയ്യാറാകാത്തതിനാൽ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ഈസ്റ്റ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്ന് ജാമ്യത്തിൽ അയക്കുകയുമായിരുന്നു. അയ്യപ്പ ഭക്തരെ വഞ്ചിച്ച് ശബരിമലയിൽ ആചാരലംഘനം നടത്താൻ കൂട്ടുനിന്ന പിണറായി സർക്കാറിനെതിരെ ശരണ മന്ത്രം ചൊല്ലി പ്രതിഷേധിച്ചാണ് പ്രവർത്തകർ പോലിസ് വാഹനത്തിൽ പോയത്. കൊല്ലം ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽആണ് സംഭവം.
Post Your Comments