KeralaLatest News

ഹർത്താലിനിടെ ചികിത്സക്കെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു

തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച ഹർത്താലിനിടെ സ്ത്രീ കുഴഞ്ഞു വീണുമരിച്ചു. വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്.

ആംബുലന്‍സ് എത്താന്‍ വൈകിയതുമൂലമാണ് മരണം സംഭവിച്ചതെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button