ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോട് വിചാരണ നേരിടണമെന്ന് കോടതി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . ബിജെപി എതിര്‍സ്ഥാനാര്‍ഥി ബല്‍വന്ത് സിംഗ് രജ്പുതിന്റെ ഹര്‍ജി പരിഗണിച്ചാണു സുപ്രീം കോടതി സോണിയ ഗാന്ധിയുടെ വിശ്വസ്തനോട് വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗുജറാത്ത് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ആരോപണങ്ങളില്‍ വിചാരണ ആവശ്യമാണെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസ് എസ്.കെ.കൗള്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ അഹമ്മദ് പട്ടേലിനുവേണ്ടി ഹാജരായത്.
Post Your Comments