കോഴിക്കോട് : ഹർത്താലിൽ പങ്കെടുക്കാതെ വ്യാപാരികൾ കടതുറന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് മിഠായി തെരുവിൽ സംഘർഷം. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചില കടകളുടെ ചില്ലകൾ പ്രതിഷേധക്കാർ തകർത്തു. മതിയായ സുരക്ഷാ നൽകിയില്ലെന്ന ആരോപണത്തിൽ പോലീസിനെതിരെ പ്രതികരിക്കുകയാണ് വ്യപാരികൾ.
തങ്ങൾ ഹർത്താലിന് എതിരാണെന്ന് ജനങ്ങളെ അറിയിക്കാനാണ് കടകൾ തുറക്കുന്നതെന്നാണ് വ്യപാര ഏകോപന സമിതി അംഗങ്ങൾ പറഞ്ഞത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാപാരികൾക്ക് സുരക്ഷയൊരുക്കിയിരുന്നു . 80 ശതമാനത്തോളം കടകൾ തുറന്നിരുന്നു.
Post Your Comments