KeralaLatest News

സംസ്ഥാനത്തെ കലാപങ്ങള്‍ക്ക് ഭരണാധികാരിതന്നെ നേതൃത്വം നല്‍കുന്നത് കേട്ടുകേഴ്വിയില്ലാത്ത കാര്യമെന്ന് പുതുശ്ശേരി

മല്ലപ്പള്ളി: മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമല പ്രശ്‌നത്തിന്റെ അടിസ്ഥാനമെന്നും സംസ്ഥാനത്തെ കലാപങ്ങള്‍ക്ക് ഭരണാധികാരിതന്നെ നേതൃത്വം നല്‍കുന്നത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണെന്നും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി പറഞ്ഞു. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും നടപടിയ്‌ക്കെതിരെ യുഡിഎഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. പൊലീസ് അകമ്പടിയില്‍ യുവതികളെ പ്രവേശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. സമ്മേളനം പുതുശേരി ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button