Latest NewsKerala

ശബരിമല വിഷയത്തിൽ തന്ത്രിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കാൻ തന്ത്രിക്കും ബാധ്യതയുണ്ട്. സ്ത്രീകൾ ദർശനം നടത്തിയ സംഭവത്തിൽ നട അടച്ചിട്ടത് വിചിത്രമായ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധിയും  ദേവസ്വം നിയമവും തന്ത്രി ലംഘിച്ചു.

ക്ഷേത്രം അടയ്ക്കാനോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വമാണ്. വിധിയിൽ വിജോജിപ്പുണ്ടെങ്കിൽ തന്ത്രി സ്ഥാനമൊഴിഞ്ഞു പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്തുന്ന ഉത്തരവാദിത്വം മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം ഹർത്താലിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button