
പട്‌ന : പശുക്കടത്ത് ആരോപിച്ച് 55 വയസ്സുകാരനെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഡിസംബര്‍ 29 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ബിഹാറിലെ അരാരിയ ഗ്രാമത്തിലാണ് കാബുള്‍ മിയാന്‍ എന്ന 55 വയസ്സുകാരന്‍ പ്രദേശവാസികളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്.
അക്രമി സംഘത്തില്‍ 300 ഓളം പേരുണ്ടായിരുന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍. മുസ്‌ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലുളള സംഘമാണ് ആക്രമം നടത്തിയത്. തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും ഉപദ്രവിക്കരുതെന്നും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ കൊല്ലും വരെ മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments