ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഓരോ വിഷയത്തിലും ഓരോ അഭിപ്രായങ്ങളുണ്ടാകുമെന്നും മണി പറഞ്ഞു. ശബരിമല എന്നുള്ളത് വിശ്വാസികള്‍ക്കുള്ളതാണെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് ഉള്ളതല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പറ്റിയായിരുന്നു മണിയുടെ പ്രതികരണം.
എസ്.എന്‍.ഡി.പി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതേസമയം ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തിയ വനിതാ മതിലിന് പിന്തുണ നല്‍കിയതും വെള്ളാപ്പള്ളിയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് വെള്ളാപ്പള്ളിക്കെതിരെ നടക്കുന്നത്.
Post Your Comments