Latest NewsKerala

വ്യാപാരികൾ കൂട്ടത്തോടെ കടകൾ തുറക്കുന്നു

കോഴിക്കോട് : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ശബരിമല കർമ്മ സമിതി സംഘടിപ്പിക്കുന്ന ഹർത്താലിൽ പങ്കെടുക്കാതെ വ്യപാരികൾ. കോഴിക്കോട് വ്യാപാരികൾ മിഠായി തെരുവിലെ കടകൾ മിഠായി തെരുവിലെ കൂട്ടത്തോടെ തുറക്കുന്നു.

തങ്ങൾ ഹർത്താലിന് എതിരാണെന്ന് ജനങ്ങളെ അറിയിക്കാനാണ് കടകൾ തുറക്കുന്നതെന്നാണ് വ്യപാര ഏകോപന സമിതി അംഗങ്ങൾ വ്യക്തമാക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാപാരികൾക്ക് സുരക്ഷയൊരുക്കിയിട്ടുണ്ട് . 80 ശതമാനത്തോളം കടകൾ തുറക്കാനാണ് തീരുമാനം. എന്നാൽ ബസുകൾ ഒന്നും നിരത്തിൽ ഇറക്കിയിട്ടില്ല.

ഇന്നലെ വരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇനിമുതൽ ഏത് ഹർത്താൽ വന്നാലും കടകൾ നിർബന്ധമായും തുറക്കുമെന്നും വ്യപാരികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button