ബെയ്ജിങ്ങ്: ചുവപ്പ് ധരിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന കൊടുംകുറ്റവാളിയെ ചൈനീസ് കോടതി വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റി. ജിയോ ചെങ്ങ്യോങ്ങ് (54) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചൈനയില്‍ ‘ചാക്ക് ദ റിപ്പര്‍’എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ മുപ്പത് വര്‍ഷങ്ങളായി പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു. 1988 ലാണ് ജിയോ ആദ്യമായി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് ജാന്‍സു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികളും യുവതികളും ഉള്‍പ്പെടെ പത്ത് പേര്‍ ജിയോയുടെ കൊടും ക്രൂരതക്ക് ഇരകളായി.
ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ പിന്തുടരുക. ഇവരുടെ വീടുകളെത്തി ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തും. കൊലപാതക ശേഷം മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുകയും ചെയ്യും. ജിയോയുടെ പീഡനത്തിന് ഇരയായവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസ്സുകാരി പെണ്‍കുട്ടിയാണ്. സ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Post Your Comments