Latest NewsNattuvartha

കുട്ടി ഡോക്ടര്‍ പദ്ധതി വ്യാപിപിക്കുമെന്ന് കെ കെ ശൈലജ ടീച്ചര്‍

കണ്ണൂര്‍ : രോഗമുക്തമായ ജീവിതം ഭാവിതലമുറയ്ക്ക് ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുട്ടി ഡോക്ടര്‍ പദ്ധതിക്ക് കണ്ണൂര്‍ പായം പഞ്ചായത്തില്‍ തുടക്കമായി.

കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്ന സ്റ്റുഡന്റസ് കേഡറ്റ്‌സ് പദ്ധതി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.

പരിശീലനം പൂര്‍ത്തിയാക്കി പ്രത്യേക യൂണിഫോം അണിഞ്ഞെത്തിയ കുട്ടികള്‍ക്ക് മന്ത്രി ബാഡ്ജുകള്‍ വിതരണം ചെയ്തു. പരീക്ഷണടിസ്ഥാനത്തില്‍ പായത്ത് നടപ്പാക്കിയ പദ്ധതി വൈകാതെ ജില്ലയിലെ മുഴുവന്‍ വിദ്യാലയത്തിലും വ്യാപിപിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button