ജലന്തര്‍ : വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൊബല്‍ സമ്മാന ജേതാക്കള്‍ പങ്കെടുത്ത ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്വ്വഹിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കാര്യം പങ്ക് വെച്ചത്. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാല് ലക്ഷത്തോളം വരുന്ന നൊബല്‍ സമ്മാന ജേതാക്കളുളോട് പറഞ്ഞു.
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് 106-ാം എഡിഷന്റെ ഉദ്ഘാടനം ജലന്തറിലാണ് സംഘടിപ്പിക്കപ്പെട്ടത്. 3600 കോടി രൂപയുടെ നാഷനല്‍ മിഷന് ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൊബല്‍ സമ്മാന ജേതാക്കളുമായി മോദി ‘ചായ് പേയ് ചര്‍ച്ചയും നടത്തി.
Post Your Comments