ആരോഗ്യത്തിന്റെ കലവറയാണ് തൊലി കറുത്ത വാഴപ്പഴം . തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.
നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയും. നല്ലതു പോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കാന്‍ സഹായിക്കുന്നു. ഇത്തരം പഴങ്ങള്‍ ബിപി പ്രശ്നം ഇല്ലാതാക്കാന്‍ സഹായിക്കും. കാരണം ഇതില്‍ മഗ്നീക്ഷ്യവും പൊട്ടാസ്യവും നല്ല രീതിയില്‍ ഉണ്ടാകും. ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും.
ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. തൊലി കറുത്ത പഴങ്ങളില്‍ ഹീമോഗ്‌ളോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയായ്ക്കുള്ള പരിഹാരമാണ്. പഴുപ്പു കുറഞ്ഞ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. എന്നാല്‍ നന്നായി പഴുത്ത പഴം ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ശരീരത്തില്‍ പെട്ടെന്ന് ഊര്‍ജം ഉണ്ടാകാനും നല്ല ഉറക്കം ലഭിക്കാനും ഇങ്ങനെയുള്ള പഴങ്ങള്‍ കഴിക്കുന്നത് നമ്മളെ സഹായിക്കും.
പ്രകൃതി ദത്തമായ ആന്റി-ആസിഡ് ആയതിനാല്‍ നെഞ്ചെരിച്ചിലില്‍ നിന്നും പുളിച്ച് തികട്ടലില്‍ നിന്നും രക്ഷിക്കും. രക്തസമ്മര്‍ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള ഫലം ഹൃദയത്തെ സംരക്ഷിക്കും. ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. സ്‌ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്. അള്‍സര്‍ ബാധിച്ചാല്‍ പല ആഹാര സാധനങ്ങളും ഉപേക്ഷിക്കേണ്ടി വരും എന്നാല്‍ പഴം ഇവിടെയും ഔഷധമാണ്. വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
വാഴപ്പഴം കഴിക്കുന്നത് വിഷാദം അകറ്റി നവോന്മേഷം പകരുന്നതിന് സഹായിക്കുന്നു. പഴം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. വയറിളക്കാന്‍ മരുന്നു കഴിക്കേണ്ട. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കുന്നതിനും നേന്ത്രപ്പഴം വളരെ നല്ലതാണ്. പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്‌ട്രെസ്, അല്ലെങ്കില്‍ ടെന്‍ഷന്‍, വരുമ്‌ബോള്‍ നമ്മുടെ മെറ്റബോളിക് നിരക്ക് കൂടും. അപ്പോള്‍ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം. ഇത് ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കുന്നതിനും അതുവഴി മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കുകയും ചെയ്യും.
നല്ല ചൂടുള്ള ദിവസം ശരീരത്തെ ഒന്നു തണിപ്പിക്കാന്‍ തൊലിയില്‍ കറുപ്പ് പടര്‍ന്ന ഒരു വാഴപ്പഴം കഴിച്ചാല്‍ മതിയാകും. ശരീര താപനില താഴ്ത്താന്‍ ഇത് സഹായിക്കും.
Post Your Comments