ഭോപ്പാല്‍ : പാര്‍ക്ക് ചെയ്യുന്നതിനിടെ കര്‍ഷകന്റെ ട്രാക്ടര്‍ ഇടിച്ചു പശു ചത്തതില്‍ പരിഹാരക്രിയ നിര്‍ദ്ദേശിച്ച് ഗ്രാമപഞ്ചായത്ത്. മധ്യപ്രദേശിലെ ഷിയോപൂരില്‍ പപ്പു പ്രജാപതി എന്ന കര്‍ഷകനും കുടുംബത്തിനുമാണ് ഗോഹത്യയെ തുടര്‍ന്ന് ഊരുവിലക്ക് നേരിടേണ്ടി വന്നത്.
ഗ്രാമത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ കുടുംബം മൊത്തമായി ഗംഗയില്‍ പോയി കുളിക്കണം. ‘കന്യാബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം. എന്നീ നിര്‍ദേശങ്ങളാണ് ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ചത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ അദ്ദേഹത്തിനും കുടുംബത്തിനും ഗ്രാമത്തില്‍ തിരിച്ചു വരാന്‍ സാധിക്കുകയുള്ളു.
ഇതിന്റെ ആദ്യപടിയായി ഗംഗയില്‍ കുളിക്കാന്‍ പോയിരിക്കുകയാണ് പ്രജാപതിയും കുടുംബവും
Post Your Comments