Latest NewsEducation & Career

ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ 2100 ഒഴിവുകള്‍

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി 2100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസറുടെ 1470 ഒഴിവും ജൂനിയര്‍ കണ്‍സള്‍ട്ടന്‍റിന്‍റെ 630 ഒഴിവുമാണുള്ളത്. ഹൈദരാബാദ്, ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നീ സോണുകളിലാണ് ഒഴിവ്. കരാറടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം.

ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍

ശമ്പളം: 19,188 രൂപ

യോഗ്യത. ഇലക്ട്രോണിക്സ് ആൻഡ്കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ /മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദം.പ്രായം: 1988 ഡിസംബര്‍ 31-നുശേഷം ജനിച്ചവരായിരിക്കണം.

2. ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്-ഫീല്‍ഡ് ഓപ്പറേഷന്‍, ഗ്രേഡ് I

ശമ്പളം: 17,654 രൂപ

യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആൻഡ്ഇന്‍സ്ട്രുമെന്‍റേഷന്‍/മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ സയന്‍സില്‍ 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദം.പ്രായം: 1993 ഡിസംബര്‍ 31-നുശേഷം ജനിച്ചവരാവണം.

3. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്-ഫീല്‍ഡ് ഓപ്പറേഷന്‍, ഗ്രേഡ് II ശമ്പളം: 16,042 രൂപ

യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്ക്/ആര്‍ ആൻഡ് ടി.വി./ ഇലക്ട്രിക്കല്‍/ഫിറ്റര്‍ ട്രേഡില്‍ രണ്ടുവര്‍ഷ ഐ.ടി.ഐ.പ്രായം: 1993 ഡിസംബര്‍ 31-നുശേഷം ജനിച്ചവരാവണം.

തിരഞ്ഞെടുപ്പ്: ബിരുദം/ഐ.ടി.ഐ.മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കും. പട്ടികയിലുള്‍പ്പെട്ടവരെ അതത് സോണ്‍ ആസ്ഥാനത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിക്കും. സംവരണക്കാര്‍ക്കുള്ള ഇളവുകള്‍: എസ്.സി., എസ്.ടി.ക്കാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ (ബിരുദം/ഐ.ടി.ഐ.) 50 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ജൂനിയര്‍ ടെക്നിക്കല് ഓഫീസര് തസ്തികയിലേക്ക് 5 വര്‍ഷവും മറ്റ് തസ്തികകളിലേക്ക് 10 വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷാ ഫീസ്: 200 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായോ ഓഫ്​ലൈനായോ അടയ്ക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.അപേക്ഷ: http://careers.ecil.co.in/advt5018.php എന്ന വെബ്സൈറ്റ് ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും അപ്​ലോഡ് ചെയ്യണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിച്ചുവെക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 5 . കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button