തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇതുവരെ സംസ്ഥാനത്ത് ബിജെപി നടത്തിയത് ഏഴ് ഹർത്താലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ നടത്തുന്ന ആക്രമണം രാഷ്ട്രീയ മുതലെടുപ്പാണ് . ഇതുവരെ നടന്ന ആക്രമണങ്ങളിൽ 31 പോലീസുകാർക്ക് പരിക്കേറ്റു . വനിതാ മതിലിന്റെ പേരിൽ സ്ത്രീകളടക്കം പലരെയും ആക്രമിച്ചു. എഴുപതിലധികം കെഎസ്ആർടിസി ബസുകൾ ആക്രമിക്കുകയും ഉണ്ടായി. വിശ്വാസത്തോടുള്ള ബഹുമാനക്കുറവല്ല മറിച്ച് ഇന്ത്യൻ ഭരണഘടനയോട് കൂറുപുലർത്തുന്ന ഉത്തരവാദിത്വം മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments