Latest NewsKeralaIndia

അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്ന സംഭവം ഹൃദയ സ്തംഭനമാക്കി മുഖ്യമന്ത്രി പറഞ്ഞത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ: ബിജെപി

കല്ലേറിനിടെ പരിക്കേറ്റാണ് പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചത്.

പന്തളത്ത് സി.പി.എം നടത്തിയ കല്ലേറില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തം. എന്നാല്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവിച്ചത് പോസ്റ്റ് മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാനാണെന്നാണ് ബിജെപിയുടെ ആരോപണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. കല്ലേറിനിടെ പരിക്കേറ്റാണ് പന്തളത്ത് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ മരിക്കുകയായിരുന്നു. സിപിഎം ഓഫിസില്‍ നിന്നുള്ള കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റിരുന്നത്.

കല്ലേറുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടില്ലായെന്നാണ് മരിച്ച ചന്ദ്രന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് സി.പി.എമ്മുമായി ഗൂഢാലോചന നടത്തിയെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button