KeralaLatest News

നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാലയും പരീക്ഷകൾ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് ശബരിമല കർമ്മ സമിതിയാണ് നാളെ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button