കോഴിക്കോട് : വനിതാ മതില് നല്കിയ ഊര്‍ജ്ജമാണ് സത്രീകളെ മല ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് ദളിത് ചിന്തകനും പ്രാസംഗികനുമായ സണ്ണി എം കപികാട്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദരവ് അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വാക്കു പാലിച്ചെന്നും കേരളത്തിലെ പ്രധാനപ്പെട്ട മുന്നേറ്റത്തിനാണ് ഇന്ന് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്രീകള്‍ കയറിയതോടെ ശുദ്ധികലശം നടത്തുമെന്ന് പറയുന്നത് അയിത്താചരമാണ്. ഇത് അനുവദിച്ചു കൊടുക്കാന്‍ പാടില്ല. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യണമെന്നും സണ്ണി. എം. കപിക്കാട് പറഞ്ഞു.
Post Your Comments