Latest NewsKerala

ശബരിമലയില്‍ നടന്നത് എന്ത് വില കൊടുത്തും ആചാര ലംഘനം നടത്തുമെന്ന മുഖ്യമന്ത്രിയുടെ വാശി: രമേശ് ചെന്നിത്തല

കോട്ടയം: കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്താന്‍ വേണ്ടിയാണ് വനിതാ മതില്‍ പണിതതെന്നു ബോധ്യപ്പെട്ടു. കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്. ബുധനാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും ചെന്നിത്തല അറിയിച്ചു.

അതേസമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഇരുമുടിക്കെട്ടും വ്രതാനുഷ്ഠാനവും ഇല്ലാതെയാണെന്നും പിണറായി വിജയന്‍ തന്റെ ദുര്‍വാശി കാണിക്കാനുള്ള ഒരിടമായി ശബരിമലയെ മാറ്റിയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം യുവതികള്‍ ദര്‍ശനത്തിന് എത്തിയത് പോലീസ് കസ്റ്റഡിയില്‍ നിന്നാണെന്നും ഇത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ വിശ്വാസ സമൂഹത്തെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ശബരിമല നട അടച്ച് തന്ത്രി എടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ വിശ്വാസികളുടെ മനസ്സിലേറ്റ മുറിവ് ഒരിക്കലും മായില്ലെന്നും പുന: പരിശോധനാ ഹര്‍ജി ാേകടതിയില്‍ നിലനില്‍ക്കെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി അക്ഷന്തവ്യമായ തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button