കോട്ടയം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിശ്വാസി സമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ഈ വഞ്ചനയ്ക്ക് മറുപടി പറയേണ്ടി വരും. വഞ്ചനയുടെ പ്രതിഫലനം ജനുവരി 22 ാം തീയ്യതിയോട് കൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ജീവത്യാഗം ചെയ്യാന്‍ പോലും തയ്യാറായി ആയിരക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments