ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സാണ് ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ പ്രവേശിച്ചതോടെ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഉറക്കമിളച്ചു നടത്തിയ നാടകമാണിത്. വനിതാ മതില്‍ കെട്ടാന്‍ തീരുമാനിച്ചപ്പോഴേ യുവതി പ്രവേശത്തിന്റെ ആസൂത്രണം തുടങ്ങിയിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഭരണം പരാജയപ്പെടുമ്പോള്‍ ഭരണാധികാരികള്‍ കലാപം ഉണ്ടാക്കി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. മഹാ പ്രളയത്തിന്റെ പുനര്‍ നിര്‍മിതിയില്‍ സര്‍ക്കാര്‍ പരാജയമാണെന്നും അത് മറയ്ക്കാനാണ് യുവതീ പ്രവേശനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. വിശ്വസി സമൂഹം കരുതി ഇരിക്കുക. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments