ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍ നമ്മ മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി മൈസൂരു റോഡ്-ബയ്യപ്പനഹള്ളി(പര്‍പ്പിള്‍ ലൈന്‍), നാഗസന്ദ്ര-യെലച്ചനഹള്ളി(ഗ്രീന്‍ലൈന്‍) ഉള്‍പ്പെടെ 42 കിലോമീറ്റര്‍ പാത പൂര്‍ണമായും പരിശോധിക്കും.
3-4 ആഴ്ച എടുത്തേക്കാവുന്ന പരിശോധനയില്‍ തകരാറുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്താനാകുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. ഇതിനിടെ, അറ്റകുറ്റപ്പണിയെ തുടര്‍ന്നു എംജി റോഡ് മുതല്‍ ഇന്ദിരാനഗര്‍ വരെ നിര്‍ത്തിവച്ച മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉച്ചയോടെ പുനസ്ഥാപിക്കും.
Post Your Comments