KeralaLatest News

ശബരിമല യുവതി പ്രവേശനം: പ്രതികരണവുമായി കനക ദുര്‍ഗയുടെ സഹോദരന്‍

മലപ്പുറം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ പ്രതികരണവുമായി കനക ദുര്‍ഗയുടെ സഹോദരന്‍ ഭദ്രന്‍. ഇന്നലെ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെന്നും എന്നാല്‍ ശബരിമല ദര്‍ശനത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ലെന്നും ഭദ്രന്‍ പറഞ്ഞു. അതേസമയം ഇന്ന് കനക ദുര്‍ഗയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും ഭദ്രന്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതു സംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് പുറത്തു വിട്ടത്. തുടര്‍ന്ന് യുവതികളുടെ ദര്‍ശനത്തില്‍ ഇന്റലിജന്‍സ് സ്ഥിരീകരണം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button