ഇടുക്കി: അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിന് സി പി എം നിര്‍മിച്ച് നല്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14ന് വട്ടവടയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീടിന്റെ താക്കോല്‍ കൈമാറും. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപ ചെലവിട്ടു. അഭിമന്യുവിന്റെ ഓര്‍മകള്‍ നിലനിര്‍ത്തി പാര്‍ട്ടി എല്ലാം ഒരുക്കുന്പോഴും അഭിയുടെ വേര്‍പാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല. ജനുവരി 14ലെ ചടങ്ങില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി സഹായങ്ങളെല്ലാം നല്കുന്പോഴും അഭിമന്യു വധക്കേസിലെ പ്രതികളെ മുഴുവന്‍ പിടൂകൂടാത്തതിനെതിരെ മാതാപിതാക്കള്‍ക്കടക്കം പരാതിയുണ്ട്.
Post Your Comments