Latest NewsGulf

രക്ഷാദൗത്യസംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടം : മരിച്ചവരെ തിരിച്ചറിഞ്ഞു

റാസ് അല്‍ ഖൈമ: ജബല്‍ അല്‍ ജൈസ് മലനിരകളില്‍ രക്ഷാ ദൗത്യത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. പൈലറ്റുമാരായ സഖര്‍ സഈദ് മുഹമ്മദ് അബ്ദുല്ല അല്‍ യമാഹി, ഹമീദ് മുഹമ്മദ് ഒബൈദ് അല്‍ സാബി, നാവിഗേറ്റര്‍ ജാസിം അബ്ദുല്ല അലി തുനൈജി, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായ മാര്‍ക് റോക്സ്ബര്‍ഗ് എന്നിവരാണ് മരിച്ചത്.

മലനിരകളില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ പോകുമ്പോള്‍ ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. സിപ് ലൈനില്‍ തട്ടി നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റര്‍ മലയിടുക്കില്‍ കത്തിയമരുകയായിരുന്നു. നാല് പേരും തല്‍ക്ഷണം മരിച്ചു. മലനിരകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണിവര്‍. ഹെലിക്കോപ്റ്റര്‍ നിയന്ത്രണംവിട്ട് നിലംപതിക്കുന്നതിന് പലരും ദൃക്സാക്ഷികളായി. അപകടത്തെക്കുറിച്ച് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നിന്നു തെളിവ് ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button