ചെറുപ്പക്കാരിലും മുതിര്‍ന്നവരിലുമെല്ലാം ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ പലതും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. കൂടാതെ പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണം കഴിച്ച് അല്‍പനേരം കഴിയുമ്പോള്‍ പുകച്ചിലും എരിച്ചിലുമായാണ് തുടക്കം. ശക്തമായി ഉയര്‍ന്നുപൊങ്ങുന്ന അമ്ലസ്വഭാവമുള്ള ലായനിയും വായുവും അന്നനാളത്തില്‍ പൊള്ളലുണ്ടാക്കും.ചിലരില്‍ പുളിരസം തികട്ടിവരാറുമുണ്ട്. ഗ്രാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അഥവാ ‘ഗര്‍ഡ്’ എന്ന ഈ അവസ്ഥയെ ആയുര്‍വേദത്തില്‍ ‘അമ്ലപിത്തം’ എന്നാണ് പറയുക. നെഞ്ചെരിച്ചില്‍ പലരും നിസ്സാരമെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്.
എന്നാല്‍ ഇത് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന കാര്യം നാം മനസിലാക്കണം. നെഞ്ചെരിച്ചില്‍ എന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഗുരുതരമായ പല അവസ്ഥകളിലേക്കും നെഞ്ചെരിച്ചില്‍ പോവാറുണ്ട്. അന്നനാളത്തില്‍ നീര്‍വീക്കവും, രക്തസ്രാവവും, അന്നനാളം ചുരുങ്ങിപ്പോവുകയും ചെയ്യുന്നതെല്ലാം പലപ്പോഴും ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളാണ്.
അമിതമായ ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഒരിക്കലും ഈ ഉത്കണ്ഠ മാറ്റുക മാത്രമേ ചെയ്യാവുന്നതുള്ളൂ. അതുകൊണ്ട് തന്നെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. ഗുരുതരമായ ദഹനപ്രശ്നങ്ങളും പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്‌ബോള്‍ മാത്രമാണ് പലരും മനസ്സിലാക്കുക. നെഞ്ചെരിച്ചില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഭക്ഷണങ്ങളെ ശ്രദ്ധിക്കുക.
Post Your Comments