ബീംജിംഗ്: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ചൈനയും. ഇന്ത്യയെ തകര്‍ക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം സ്ഥാപിയ്ക്കാനും ലക്ഷ്യം വെച്ച് പാക്കിസ്ഥാന് അന്ത്യന്താധുനികമായ യുദ്ധക്കപ്പലുകള്‍ നല്‍കാനൊരുങ്ങി ചൈന. ഉഭയകക്ഷി ആയുധ കരാറിന്റെ ഭാഗമായി നാല് യുദ്ധക്കപ്പലുകളാണ് ചൈന പാക്കിസ്ഥാന് നല്‍കുന്നത്. ഇതില്‍ ആദ്യത്തേതിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ചൈനീസ് നാവിക സേനയുടെ അത്യന്താധുനിക യുദ്ധ കപ്പലിന്റെ (054എ) മാതൃകയിലാണ് പുതിയ കപ്പലുകള്‍ നിര്‍മിക്കുന്നത്. നിരീക്ഷണത്തിനും ആയുധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള ആധുനിക സംവിധാനങ്ങള്‍, കപ്പല്‍ അന്തര്‍വാഹിനി വേധ സജ്ജീകരണങ്ങള്‍, വ്യോമ പ്രതിരോധ ക്രമീകരണങ്ങള്‍ തുടങ്ങിയവ കപ്പലിലുണ്ടാകും.
പാക്കിസ്ഥാന്റെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷിയായ ചൈനയാണ് അയല്‍ രാഷ്ട്രത്തിന് ഏറ്റവും കൂടുതല്‍ ആയുധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സന്തുലിതമായ ആധിപത്യം ലക്ഷ്യം വെച്ചാണ് ചൈന കപ്പലുകള്‍ നല്‍കുന്നതെന്നാണ് സൂചന. ഒറ്റ എന്‍ജിനോടു കൂടിയതും എന്നാല്‍ ബഹുമുഖ ഉപയോഗങ്ങളുള്ളതുമായ ജെ എഫ്തണ്ടര്‍ യുദ്ധവിമാനങ്ങള്‍ ഇരു രാഷ്ട്രങ്ങളും സംയുക്തമായി നിര്‍മിക്കുന്നുണ്ട്.
Post Your Comments