ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ തന്റെ അനുകൂല നിലപാട് അറിയിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉദിത് രാജ് പറഞ്ഞു.
സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയത്. അതിനു ശേഷം 50 വയസില്‍ താഴെയുള്ള നിരവധി പേര് ദര്‍ശനം നടത്താന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയ്ക്ക് ബിന്ദു കനക ദുര്‍ഗാ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇതിനു മുമ്പ് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.
Post Your Comments