കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ പ്രമുഖ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചല്ലേ സ്ത്രീകള്‍ കയറുന്നത്. ഞാന്‍ സുപ്രീം കോടതി വിധിയെ പിന്തുണയ്ക്കുന്നു. ഭരണഘടനയെ പിന്തുണയ്ക്കുന്നു. വിശ്വാസത്തേക്കാള്‍ ഭരണഘടനയെ ഞാന്‍ പിന്തുണയ്ക്കുന്നു. വിശ്വാസമല്ല ഭരണഘടനയാണ് വലുത്. സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ് വിശ്വാസമല്ല.’ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുന്നുവെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
Post Your Comments