കോട്ടയം : സോഷ്യൽ മീഡിയയിൽ വൈറലായ ആ വിഡിയോയിലെ താരത്തെ ഒടുവിൽ കണ്ടെത്തി. കോട്ടയത്ത് ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ വൈറലായിരുന്നു. സിവിൽ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാർ രാധാകൃഷ്ണനാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയത്.
വലിയൊരു ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട ആംബുലൻസ് എത്തിയത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ഇടപെടൽ. ആംബുലൻസിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസിലുണ്ടായിരുന്ന രോഗിയോട് ഈ ഉദ്യോഗസ്ഥൻ കാണിച്ച ആത്മാർഥതയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
Post Your Comments