കോഴിക്കോട്: കോഴിക്കോട് നിപാ വൈറസ് ബാധിച്ചിരുന്ന കാലത്ത് രോഗികളെ പരിചരിച്ച താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങി. ആരോഗ്യവകുപ്പ് തൊഴിലാളികള്‍ക്ക് നീട്ടിനല്‍കിയ കരാര്‍കാലാവധി ഇന്നാണ് അവസാനിക്കുന്നത്. മെഡിക്കല്‍ കോളജിന് മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
ആപത്തുകാലത്ത് സഹായിച്ച നിപാ ജീവനക്കാരെ ആവശ്യം കഴിഞ്ഞപ്പോള്‍ ആരോഗ്യവകുപ്പ് സൗകര്യപൂര്‍വ്വം മറക്കുകയാണ്. നിപാ രോഗം പടര്‍ന്ന കാലത്ത് ജീവന്‍ മറന്നു സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ നാളെ മുതല്‍ തൊഴില്‍ രഹിതരാകും.
Post Your Comments