Cricket

ക്രിക്കറ്റ് താരം സ്മൃതി മന്ദാനയ്ക്ക് പുരസ്‌കാരം

ദുബായ്: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ സ്മൃതി മന്ദാനയ്ക്ക് ഈ വര്‍ഷത്തെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ (റേച്ചല്‍ ഹെയ്ഹൊ ഫ്ളിന്റ്) പുരസ്‌കാരം. ഐ.സി.സിയുടെ ഈ വര്‍ഷത്തെ വനിതാ ഏകദിന താരം എന്ന നേട്ടവും ഈ 22കാരി സ്വന്തമാക്കി. ഈ വര്‍ഷം 12 ഏകദിനങ്ങളിലാണ് സ്മൃതി കളിച്ചത്. ഇതില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സാണ് താരത്തിന്റെ നേട്ടം. കൂടാതെ 25 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 622 റണ്‍സും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി 20 സ്ട്രൈക്ക് റേറ്റ്.

ICC SMRITHI MANTHANA

ICC MANTHANA

കൂടാതെ ഈ വര്‍ഷത്തെ ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഐ.സി.സി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button