KeralaLatest News

റോഡ് ദേശീയ നിലവാരത്തിൽ; അപകടങ്ങൾക്ക് കുറവില്ല

മിഥിലാപുരി: പാലാ പൊൻകുന്നം റോഡിൽ അപകടങ്ങൾപതിവാകുന്നു. രണ്ട് വർഷത്തിനിടയിൽ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തിൽ പാലാ പൊൻകുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. അപകടം തടയാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ബാരിക്കേഡ് കാരണമാണ് കഴിഞ്ഞദിവസം മൂന്ന് പേർ മരിച്ചത്. സ്പീഡ് ബ്രേക്കർ ബാരിക്കേഡിനിടയിൽ നേർക്കുനേർ വന്ന സ്വകാര്യബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.

എതിർദിശയിൽ വന്ന വാഹനങ്ങൾ ഈ ബാരിക്കേഡിനിടിയിൽ ഒരേ സമയം കടന്ന് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടംകഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 46 പേരാണ് ഇവിടെ മരിച്ചത്. അപകടങ്ങൾ എറിയതോടെ നാറ്റ്പാക്ക് ചില പരിഹാരങ്ങൾ നിർദ്ദേശിച്ചു. ഈ സുരക്ഷാക്രമീകരണങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. മൂന്ന് സ്ഥലങ്ങളിൽ സ്പീ‍ഡ് ബ്രേക്കർ ബാരിക്കേ‍ഡുക്കൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനാണ് പൊലീസ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button