പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുന്നുവെന്ന ആശങ്കയുമായി പാകിസ്ഥാൻ. പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് പ്രകടിപ്പിച്ച ആശങ്കയ്ക്ക് പിന്നിൽ പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ ക്യാമ്പുകള്‍ ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. 2016 സെപ്റ്റംബര്‍ 28നായിരുന്നു ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനില്‍ കടന്ന് ഭീകര ക്യാമ്പുകള്‍ക്കെതിരെ ആക്രമണം നടത്തിയത്.
ഈ ആക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. 2019ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ഈ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മോദി ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറെടുത്തേക്കുമെന്നും റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഒരു കുറ്റസമ്മതമാണെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു.
പുതിയ പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തുമെന്ന് പറയുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇന്ത്യയെപ്പറ്റിയാണ് കൂടുതല്‍ വേവലാതിപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുരക്ഷയും അതിര്‍ത്തിയും കാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് പാക്കിസ്ഥാന്‍ സമ്മതിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു.
Post Your Comments