Latest NewsKerala

സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

നിരവധി ആളുകള്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിരുന്നു

ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ രൂക്ഷ വിമര്‍ശനം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ള ആവേശം പള്ളിയുടെ കാര്യത്തിലില്ല. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍
ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്‌കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പറഞ്ഞു. കറ്റാനം വലിയപള്ളിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി ആളുകള്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിരുന്നു. സുപ്രീം കോടതി വിധി വന്ന് നാല് മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാത്തതിനെതിരെയായിരുന്നു ഇത്. പള്ളി വിഷയത്തില്‍ സര്‍ക്കാരിന്റെ സമൂപനം നീതി കേടാണെന്ന് എപ്പിസ്‌കോപ്പല്‍ സുനഹദോസ് യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് പറഞ്ഞു.

കോടതി വിധികളെ ആള്‍ക്കൂട്ട വിധികള്‍ കൊണ്ട് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, പിറവത്ത് നടത്തിയ ആഗ്രഹം ഇതിന് ഉദാഹരണമാണ്. അതേസമയം പോലീസും ഈ നാടകത്തിന് കൂട്ടു നിന്നു. പിറവത്തും കോതമംഗലത്തും സര്‍ക്കാരിന് കൈവിറച്ചു. സുപ്രീം കോടതി വിധി നടപ്പിലായാല്‍ മാത്രമേ യഥാര്‍ത്ഥ നീതി നടപ്പിലാകു എന്നും സഭ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button