ദുബായ് : പുതുവത്സര ആഘോഷത്തിനോട് അനുബന്ധിച്ച് റോഡ് ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായി ദൂബായിലെ റോഡ് ആന്‍ഡ് ട്രാന്‍പോര്‍ട്ട് അതോറിറ്റി ഈ സ്ഥലങ്ങളിലെ റോഡുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ചു.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡുകള്‍ ഇവയാണ്…
അല്‍ അസയല്‍ സ്ട്രീറ്റ് : വെെകുന്നേരം 4 മണിക്ക് അടക്കും. ബസുകളും അത്യാവശ്യ വാഹനങ്ങള്‍ മാത്രമായിരിക്കും കയറ്റി വിടുക.
ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് ബോലേവാഡ് : വെെകിട്ട് 5 മണിക്ക് അടക്കും
ഹാപ്പിനസ് സ്ട്രീറ്റ് : റോഡ അല്‍ മുരോജ് നിന്നുളള വാഹനങ്ങള്‍ക്ക് വെെകിട്ട് 6 മുതല്‍ നിയന്ത്രണം, സബീല്‍ നിന്നുളള വാഹനങ്ങള്‍ക്ക് രാത്രി 8 മണിമുതല്‍ നിയന്ത്രണം, എമിറേറ്റ്സ് ടവറില്‍ നിന്നുളള വാഹനങ്ങള്‍ക്ക് രാത്രി 10 മണിമുതലാണ് നിയന്ത്രണം.
Check out which roads will be closed during the 2019 New Year's Eve celebrations.#MyDubaiNewYear2019#EmaarNYE2019 pic.twitter.com/zujSZ0dOAU
— RTA (@rta_dubai) December 31, 2018
ഫിനാന്‍ഷ്യല്‍ സെന്‍ട്രല്‍ റോഡ് : രാത്രി 8 മണി തൊട്ട് നിയന്ത്രണം ഏര്‍പ്പെടുത്തും. ഉയര്‍ന്നിടത്ത് നിന്നുളളതും താഴ്ന്നിടത്ത് നിന്നുളള വാഹനങ്ങള്‍ക്ക് ഒരു പോലെയാണ് നിയന്ത്രണം.
അല്‍ സുകോക്ക് റോഡ് : രാത്രി 8 മണിമുതല്‍ നിയന്ത്രണം.
ഗതാഗത നിയന്ത്രണം തിങ്കളാഴ്ച 31-ാം തീയതി വെെകിട്ട് 4 മണിയോടെയാണ് പ്രാവര്‍ത്തികമാകുന്നത്.
Post Your Comments