ഏനാത്ത് : അപകടത്തിൽ തുണയായത് ലോഫ്ലോർ ബസിലെ സുരക്ഷാ സംവിധാനങ്ങൾ. അടൂർ ഏനാത്ത് പുതുശ്ശേരി ഭാഗം ജംക‌്ഷനിൽ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കെയുആർടിസി ബസിൽ നിന്ന് ആളുകളെ രക്ഷിച്ചത് വശങ്ങളിലെ ചില്ല് തകർത്താണ്.
ബസിന്റെ മുൻ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേർന്ന് ഞെരുങ്ങിമർന്നാണ് ബസ് മതിലിൽ ഇടിച്ചു നിന്നത്. ബസിൽ നിന്ന് പുക ഉയർന്നതും നാട്ടുകാർ ജനൽ ചില്ല് തകർത്ത് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. പുറത്തേക്കു തുറക്കുന്ന ജനലുകൾ കാലക്രമേണ പ്രവർത്തിക്കാതാകുന്നതിനാൽ ചില്ലു പൊട്ടിച്ചു പുറത്തേക്കിറങ്ങാൻ കഴിയുന്ന തരത്തിലുള്ള ജനലുകളും വാതിലുകളുമാണ് ഇത്തരം ബസുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
തീപിടിത്തമുണ്ടായാൽ ഡ്രൈവർക്കു മുന്നറിയിപ്പു നൽകുന്ന സൂചകങ്ങളും അഗ്നി സുരക്ഷാ സംവിധാനവും ബസിനുള്ളിലുണ്ട്. പ്രത്യേക സുരക്ഷാ സംവിധാനമുള്ള എസി ലോ ഫ്ലോർ ബസുകൾ അപകടത്തിൽപ്പെടുന്നതും വിരളമാണ്.
Post Your Comments