KeralaLatest News

സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് താന്‍ ചൂണ്ടിക്കാട്ടിയത്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്ല്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതോടൊപ്പം സംരക്ഷണം നല്‍കുന്നതിന്റെ പരിമിതികളുമാണ് താന്‍ പറഞ്ഞതെന്ന് കടകംപള്ളി സുരേന്ദ്രന്‍.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാന്‍ മന്ത്രിമാര്‍ക്കെന്നല്ല ആര്‍ക്കും അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ വിശദീകരണം. ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സ്ത്രീകളെ എങ്ങനെയെങ്കിലും ശബരിമലയില്‍ കയറ്റുക സര്‍ക്കാരിന്റെ അജണ്ടയല്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ നയം. പോകാന്‍ സ്ത്രീകള്‍ തയ്യാറായാല്‍ പൊലീസ് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന നിലപാടെടുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാവില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഐഎം നിലപാട് അതല്ല. സിപിഐഎം വിചാരിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും ശബരിമലയില്‍ കയറ്റാനാവുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button