ഒറ്റത്തവണ ചാര്‍ജ് കൊടുത്താല്‍ 280 കിലോമീറ്റര്‍ ഓടുന്ന ഇ-കാറിന്‍റെ പൂര്‍ത്തീകരണത്തിലാണ് ഹ്യുണ്ടായി കാര്‍ നിര്‍മ്മാതാക്കള്‍. ഈ വാഹനം 2020 ല്‍ നിരത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെഡാന്‍ മോഡലായ ഹ്യുണ്ടായി അയോണിക് എന്നാണ് കാറിന്‍റെ പേര്.
281 വാട്‌സ് ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. 118 ബിഎച്ച്‌പി കരുത്തും 295 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്‌ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കുന്നത്.
എന്തായാലും ഒറ്റ ചാര്‍ജിന്‍മേല്‍ 280 കിലോമീറ്റര്‍ ഇവനുമായി യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നിരിക്കിലും ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇ-കാര്‍ കോന ആയിരിക്കും .
Post Your Comments