KeralaLatest News

അട്ടപ്പാടിയില്‍ ശിശുമരണം പതിവാകുന്നു;ആരോഗ്യമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും

പാലക്കാട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നവജാത ശിശുക്കളുടെ മരണം ഒരു സ്ഥിരം സംഭവമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. ഈ വര്‍ഷം പതിമൂന്ന് നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരണമടഞ്ഞത്.

അട്ടപ്പാടിയില്‍ തുടര്‍ച്ചയായി ശിശുമരണങ്ങളുണ്ടാവുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് മുള്ളു ഊരില്‍ നിന്നുള്ളവര്‍ നവംബര്‍ അവസാന ആഴ്ചയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രി ഉപരോധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രണ്ടു മാസത്തിനിടെ രണ്ടു നവജാത ശിശുക്കള്‍ കൂടി അട്ടപ്പാടിയില്‍ മരിച്ചു.ആരോപണം നേരിടുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും. ഈ മേഖലയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമിടയില്‍ പോഷകാഹാര ലഭ്യതയെക്കുറിച്ചും മികച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും നേരിട്ടന്വേഷിക്കുന്നതിന് മന്ത്രി നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button