ന്യൂഡൽഹി : ഡോ. എ പി ജെ അബ്ദുൽ കലാമിനെ ഒരിക്കൽ കൂടി രാഷ്ട്രപതിയാക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തതായി വെളിപ്പെടുത്തൽ. പ്രമുഖ ചരിത്രകാരൻ രാജ്മോഹൻ ഗാന്ധിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സംഭവം വിവാദമായതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ന്യൂനപക്ഷ സ്നേഹം എപ്പോഴും പറയുന്ന കോൺഗ്രസിനെയും നെഹ്റു കുടുംബത്തിന്റെയും ഇരട്ടത്താപ്പാണ് അന്ന് കണ്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.
2012 ൽ പ്രതിഭാ പാട്ടീൽ സ്ഥാനമൊഴിഞ്ഞപ്പോൾ കലാമിനെ രാഷ്ട്രപതിയാക്കണമെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള മറ്റു കക്ഷികളും ബിജെപിക്കു പിന്തുണ നൽകിയപ്പോൾ നെഹ്റു കുടുംബത്തിന്റെ നിർദേശ പ്രകാരം കോൺഗ്രസ് ശക്തമായി എതിർത്തുവെന്നാണ് രാജ്മോഹൻ ഗാന്ധി തന്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെയും സർക്കാരിനെയും ഒരുപോലെ നിയന്ത്രിക്കുന്ന നെഹ്റു കുടുംബത്തിന് കലാം രാഷ്ട്രപതിയായി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പുസ്തകത്തിൽ പറയുന്നു.
Post Your Comments