തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് ശബരിലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ലെന്നും മന്ത്രിസഭയിലുള്ള ആരെങ്കിലും ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതനുസരിച്ചുള്ള നിലപാടുമാത്രമേ മന്ത്രിമാര്‍ക്കും സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ വരാനാഗ്രഹിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അക്രമികളാണെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ലക്ഷമിട്ട് ഭക്തരെന്ന വ്യാജേന എത്തുന്ന സ്ത്രീകളെ തടയുന്നതിനും ക്രമലമാധാനം നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ബാധ്യസ്തരാണെന്നായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.
Post Your Comments