
തമിഴ്‌നാട് : മലയാളികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂർ പുഴയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊടൈകനാലിന് സമീപത്തുവെച്ചാണ് വാഹനം അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments